
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ലംഘിച്ചവരെ കൊണ്ട് ഏത്തമിടീച്ച സംഭവത്തില്‍ കണ്ണൂര്‍ എസ്.പി യതീഷ് ചന്ദ്രയ്‌ക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി. അഴീക്കലിലാണ് എത്തയിടിക്കൽ നടന്നത്.
ഇത്തരം സംഭവങ്ങള്‍ ഒരുകാരണവശാലും ആവര്‍ത്തിക്കരുതെന്നും ഇത്തരം നടപടികൾ പൊലീസിന്റെ യശസ്സിനെ തകര്‍ക്കുന്നതാണെന്നും പിണറായി വിജയൻ മുന്നറിയിപ്പുനല്‍കി. പൊലീസുകാരുടെ സ്വീകാര്യതയ്ക്കുപോലും കോട്ടംതട്ടുന്ന ഇത്തരം രീതിയിലുള്ള നടപടിയുണ്ടാകരുതെന്നും പിണറായി വിജയൻ പറഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് വളപ്പട്ടണം പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള അഴീക്കലാണ് യതീഷ് ചന്ദ്രയും പൊലീസുകാരും എത്തമിടീക്കല്‍ നടത്തിയത്. കടയ്ക്ക് മുന്നിൽ ഇരുന്ന 3 പേരേയാണ് എത്തമിടീക്കല്‍ നടത്തിയത്. ആഭ്യന്തര സെക്രട്ടറിയും സംഭവത്തില്‍ ഡിജിപിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
Content highlight: yatish Chandra ips, kerala police officer