
ആവണിപ്പാറ: സംസ്ഥാനത്ത് ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതോടെ പുറത്തിറങ്ങാൻ കഴിയാതിരുന്ന ആവണിപ്പാറയിലുള്ള ഗിരിജന്‍ കോളനിനിവാസിക്കൾക്ക് അവശ്യ സാധനങ്ങൾ എത്തിച്ച് സിപിഐഎം എംഎൽഎ കെ യു ജനീഷ് കുമാറും, ജില്ലാ കളക്ടർ പിബി നൂഹും.
അച്ചന്‍കോവില്‍ ആറിനുകുറുകേ മുറിച്ചു കടന്നാണ് ആവിശ്യ വസ്തുക്കൾ കളക്ടറും എംഎൽഎയും എത്തിച്ചത്. ഭക്ഷണ സാധനങ്ങൾ അടങ്ങിയ കിറ്റുകളാണ് ആദിവാസി കോളനിയിൽ എത്തിച്ചത്. കോന്നിയിലെ ഡിവൈഎഫ്‌ഐ കമ്മിറ്റിയും. ജനമൈത്രി പോലീസ് സ്‌റ്റേഷനും ചേർന്നു ശേഖരിച്ച അവിശ്യസാധനങ്ങളാണ് വിതരണം ചെയ്തത്.
10 കിലോ അരി, പഞ്ചസാര, ഒരു കിലോ വെളിച്ചെണ്ണ, ഉഴുന്ന് പരിപ്പ്, ഉപ്പ്, കാപ്പിപ്പൊടി, സോപ്പ്, തേയില, അടക്കം പച്ചക്കറികളും ഇവർ എത്തിച്ചു. കിറ്റുകളാക്കി കോളനിയിൽ കഴിയുന്ന 37 കുടുംബങ്ങള്‍ക്ക് വിതരണംചെയ്തു.
കോളനിയിലെ കുട്ടികൾക്ക് പനിയുള്ളതായി അറിഞ്ഞതിനെ തുടർന്ന് മെഡിക്കല്‍ സംഘത്തെ എത്തിച്ച് പരിശോധനനടത്തി ആവശ്യ മരുന്നടക്കം വിതരണം ചെയ്താണ് എംഎല്‍എയും ജിനീഷും കളക്ടറും മടങ്ങിയത്.
Content highlight: CPIM MLA jineesh Kumar, pattanam pita district collector