
കോഴിക്കോട്: ലീഗിന്റെ വനിതാ നേതാവ് നൂർബിനറഷീദിനെതിരെ പൊലീസ് കേസെടുത്തു. ചേവായൂർ പോലീസാണ് കേസെടുത്തത്. 50 ന് അടുത്ത് ആളുകളെ പങ്കെടുപ്പിച്ച് ആഘോഷപൂർവ്വം കല്യാണം നടത്തിയതിനാണ് കേസ്. ക്വാറന്‍റൈൻ ലംഘിച്ചതിന് മകനെതിരേയും കേസെടുത്തതായി റിപ്പോർട്ടുണ്ട്.
മകൻ കൊറോണ നിരീക്ഷണത്തിലിരിക്കെ മുസ്ലിംലീഗ് നേതാവായ നൂർബിന സർക്കാർ പുറപെടുവിച്ച നിർദ്ദേശം ലംഘിച്ച് മകളുടെ വിവാഹം ആളുകളെ പങ്കെടുപ്പിച്ച് നടത്തിയെന്നാണ് പരാതി. നിരീക്ഷണത്തിൽ കഴിയുന്ന മകനുൾപ്പടെ വിവാഹത്തിൽ പങ്കെടുത്തതായാണ് റിപ്പോർട്ട്.
അമേരിക്കയിൽ നിന്നും ഈമാസം 14ന് ആണ് മകൻ എത്തിയത്. മാർച്ച് 21നാണ് വിവാഹം. ഇവരുടെ വീട്ടിൽ വച്ചുതന്നെയായിരുന്നു വിവാഹം. വനിതാലീഗിന്‍റെ അഖിലേന്ത്യാ ജനറൽസെക്രട്ടറിയായ നൂറുബീന. മുൻപ് വനിതാ കമ്മീഷൻ അംഗവുമായിരുന്നു.
Content highlight: Police have registered a case against the Muslim league leader