fbpx

അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ട്രെയിനുണ്ടെന്ന് വാട്സാപ്പിൽ വ്യാജപ്രചരണം; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റിൽ

നിലമ്പൂർ: ഉത്തരേന്ത്യയിലേക്ക് നിലമ്പൂരില്‍ നിന്നും ട്രെയിനുണ്ടെന്ന് സാമൂഹിക മാധ്യമങ്ങൾ വഴി വ്യാജ പ്രചരണം നടത്തി അന്യസംസ്ഥാന തൊഴിലാളികളെ കബളിപ്പിച്ച യൂത്ത്കോണ്‍ഗ്രസ് ലോക്കൽ നേതാവ് അറസ്റ്റില്‍.

സാകിര്‍ തുവ്വക്കാടിനെയാണ് പൊലീസ് ഇന്നലെ രാത്രിയോടെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹം എടവണ്ണ യൂത്ത്കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി കൂടിയാണ് ഇദ്ദേഹം പ്രചരിപ്പിച്ച സന്ദേശം അതിഥി തൊഴിലാളികൾക്ക് ഇടയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തുടർന്ന് അവർ യോഗം ചേരുകയും ചെയ്തിരുന്നു.

യൂത്ത് കോൺഗ്രസ് നേതാവിനെതിരെ ഐപിസി 153, kp118 എന്നി വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്
ഇത്തരത്തിൽ വ്യാജപ്രചരണം സാമൂഹിക മാധ്യമങ്ങൾ വഴി നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് മലപ്പുറം ജില്ലാകലക്ടറും എസ്പിയും അറിയിച്ചു.

യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിലായതോടെ പായിപ്പാട്ടെ സംഭവത്തിൽ പ്രതികരിക്കാൻ പോലുമാകാത്ത അവസ്ഥയിലാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ. “ഇതരസംസ്ഥാന തൊഴിലാളികളുടെ വിശപ്പകറ്റു കിടക്കാനിടം നൽകു” എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത് എത്തിയ രമേശ് ചെന്നിത്തലയ്ക്കെതിരെയും രൂക്ഷ വിമർശവുമായി നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് നേതാവിന്റെ അറസ്റ്റ് ചൂണ്ടിക്കാട്ടിയാണ് പലരും രംഗത്ത് എത്തിയത്.

Content Summary: Fake propaganda that guest workers have trains; Youth Congress secretary arrested

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button