
തിരുവനന്തപുരം: അതിഥികളായ അന്യസംസ്ഥാന തൊഴിലാളികളെ സംസ്ഥാനത്ത് നിന്നും ഓടിക്കണമെന്ന് ബിജെപിയുടെ താര പ്രചാരകനും മലയാള സിനിമ സംവിധായകനും നടനുമായ രാജസേനന്‍.
അന്യസംസ്ഥാനത്ത് നിന്നെത്തുന്ന തൊഴിലാളികള്‍ നാടിനാപത്താണെന്നും എത്രയും വേഗം വേണ്ടതൊക്കെ നൽകി ഇവരെ ഈ നാട്ടിൽനിന്നും ഓടിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് വീഡിയോയിലൂടെ പറയുന്നു. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനോടള്ള അപേക്ഷയായാണ് അദ്ദേഹമിത് ഫേസ്ബുക്കിലൂടെ പറയുന്നത്.
പായിപ്പാട് ഇന്നലെ ആയിരത്തിന് അടുത്ത് അന്യസംസ്ഥാന തൊഴിലാളികൾ തങ്ങൾക്ക് നാട്ടിൽ പോകണമെന്ന ആവിശ്യവുമായി തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രാജസേനൻ രൂക്ഷ വിമർശവുമായി രംഗത്ത് എത്തിയത്.
https://www.facebook.com/rajasenan.nair/videos/1558886797609865/
Content highlight: director rajasenan’s live video