
കാസർകോട്: പച്ചക്കറിയുമായി കേരളത്തിലേക്ക് വന്ന വാഹനത്തിലെ സാധനങ്ങൾ കർണാടക അതിർത്തിയിൽ വച്ച് ഒരുകൂട്ടം ആളുകൾ നശിപ്പിച്ചു. പിന്നിൽ ബിജെപി പ്രാതേശീക നേതാവും സംഘവുമാണെന്ന് നാട്ടുകാർ വ്യക്തമാക്കി. പിന്നിൽ ഗൂഢാലോചയുണ്ടെന്നും ഇവർ പറയുന്നു.
ഇന്നലെ രാത്രി 10 മണിയോടെ കേരളത്തിലേക്ക് പച്ചക്കറിയുമായി വരികയായിരുന്ന വാഹനം ബന്തടുക്ക മാണിമൂലയ്ക്ക് സമീപത്ത് കോരിക്കാറിലാണ് ഒരു കൂട്ടമാളുകൾ തടഞ്ഞത്. ബിജെപിയുടെ ആലട്ടിയിലെ നേതാവിന്റെ നേതൃത്വത്തിലാണ് പരാക്രമം എന്ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ലോറി തടഞ്ഞു നിർത്തി പച്ചക്കറികൾ വലിച്ചെറിഞ്ഞു നശിപ്പിച്ച അക്രമി സംഘം വാഹനത്തിലെ തൊഴിലാളികളെയും ഡ്രൈവറെയും മർദ്ദിച്ചടായും ഇവർ വ്യക്തമാക്കി. അതിർത്തിയിലെ ഊടുവഴികളിലൂടെയാണ് വാഹനം എത്തിയത് ഇതറിഞ്ഞ ഇവർ ഇരച്ചെത്തി തടയുകയായിരുന്നു. ലോറി തടഞ്ഞ് സാധനങ്ങൾ നശിപ്പിച്ച സംഭവം കാസർകോട് കലക്‌ടറുടെ ശ്രദ്ധയിൽ നാട്ടുകാർ പ്പെടുത്തിയിട്ടുണ്ട്.
വാഹനത്തിൽ ഉണ്ടായിരുന്ന പച്ചക്കറികള്‍ അക്രമി സംഘം നശിപ്പിക്കുകയും ചെയ്തു. പച്ചക്കറി ഇനി കൊണ്ടുപോകില്ലെന്ന് അറിയിച്ചതോടെയാണ് മുഴുവനും ഇവർ നശിപ്പിക്കാതിരുന്നത്. സംഭവത്തില്‍ വ്യാപാരികൾ കേരള പോലീസില്‍ പരാതി നല്‍കിയിട്ടില്ല. അതിര്‍ത്തിക്ക് അപ്പുറം നടന്നതിനാൽ കേരള പോലീസിന് ഇത്തരം കേസുകളിൽ നടപടി സ്വീകരിക്കാൻ ഈ സാഹചര്യത്തിൽ കഴിയില്ല.
Content Summary: Vegetable vehicle blocked BJP leader