
തിരുവനന്തപുരം: കോവിഡ് 19 ലോകത്താകമാനം പടരുന്ന വൈറസ് ബാധയാണ്. ഈ പശ്ചാത്തലത്തിൽ പ്രവാസികളെയാരും അപഹസിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു വ്യക്തിയെ കുറ്റപ്പെടുത്താന്‍ ആകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവാസികള്‍ മണലാരണ്യത്തില്‍ വിയര്‍പ്പൊഴിക്കിയതുകൊണ്ടാണ് ഇവിടെ നാം കഞ്ഞി കുടിച്ചിരുന്നതെന്നും അത് മറക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നമ്മളൊരിക്കലും ആ പ്രവാസികളെ അപഹസിക്കരുതെന്നും പിണറായി വിജയൻ പറഞ്ഞു.
സ്വാഭാവികമായും പ്രവാസികള്‍ക്ക് നാട്ടിലുള്ള തങ്ങളുടെ കുടുംബത്തെ കുറിച്ച് ആശങ്കയുണ്ടാകും
നിങ്ങളവിടെ സുരക്ഷിതമായി കഴിയുക. കുടുംബത്തെ കുറിച്ച് അത്തരത്തിലുള്ള ഉത്കണ്ഠ ആര്‍ക്കും വേണ്ടെന്നും. നിങ്ങളുടെ കുടുംബം സുരക്ഷിതമായിരിക്കും. ഈ നാടെന്നും നിങ്ങളോടൊപ്പമുണ്ടെന്നും മുഖ്യമന്ത്രി പ്രവാസികള്‍ക്ക് ഉറപ്പ് നല്‍കുന്നു.
കേരളത്തിന്റെ നട്ടെല്ലാണ് പ്രവാസികള്‍. അവർപോയ നാടുകളില പ്രശ്‌നങ്ങളുണ്ടായാല്‍ സ്വാഭാവികമായും അവര്‍ നാട്ടിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരിച്ചുവന്ന പ്രവാസികളെല്ലാം ന്യായമായ പ്രതിരോധ നടപടികള്‍ അടക്കം സ്വീകരിച്ചു. പ്രവിസികളുടെ ഭാഗത്ത് നിന്ന് ഒറ്റപ്പെട്ടചില സംഭവം മാത്രമാണ് ഉണ്ടായത്. ഇവ ഒരു തരത്തിലും ഏറ്റവും കരുത്തുറ്റ വിഭാഗത്തെ അപഹസിക്കാനോ ഈര്‍ഷ്യയോടെ കാണാനോ പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു
Content Summary: kerala cm pinarayi Vijayan, pravasi Malayales,