
തിരുവനന്തപുരം: കൊവിഡ് ബാധ സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വൃദ്ധരായ ദമ്പതികള്‍ക്ക് രോഗം പൂർണമായും ഭേദമായി. പത്തനംതിട്ട ജില്ലയിലുള്ള മറിയാമ്മ (88) തോമസ് (93) എന്നിവർക്കാണ് രോഗം ഭേദമായത്.
ഒരു ഘട്ടത്തിൽ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്നവരാണ് ഇവർ മെഡിക്കല്‍ കോളേജിലെ അതിവിദഗ്ധ ചികിത്സയിലൂടേയും ഡോക്ടർമാർ നടത്തിയ പരിശ്രമത്തിന്റെയും ഫലമായാണ് ഇവർ ജീവത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്.ഇറ്റലിയില്‍ നിന്നെത്തിയ കുടുംബാംഗങ്ങളില്‍ നിന്നാണ് ഇവർക്ക് കോവിഡ് പിടിപെട്ടത്.
ഇതോടെ പത്തനംതിട്ട ജില്ലയിൽ ഉള്ള 5 അംഗ കുടുംബം രോഗത്തിൽ നിന്നും മുക്തി നേടി. ആരോഗ്യ വകുപ്പുമന്ത്രി കെ.കെ ശൈലജ ടീച്ചറാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. മെഡിക്കല്‍ കോളേജിലെ ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ എല്ലാ ജീവനക്കാരേയും ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു.
ഇവർക്ക് മാര്‍ച്ച് 8നാണ് കൊവിഡ് വെെറസ് ബാധ സ്ഥിരീകരിച്ചത്. ലോകത്ത് 60 വയസിനുമുകളില്‍ കൊറോണ ബാധിച്ചവരെ എല്ലാവരേയും ഹൈ റിസ്‌കിലാണ് ഉൾപെടുത്തിയിരിക്കുന്നത്. പ്രായാധിക്യം കാരണം ഉണ്ടാകുന്ന അസുഖങ്ങള്‍ക്ക് പുറമേയാണ് ഇവർക്ക് കോവിഡ് വൈറസ് ബാധിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ