
തിരുവനന്തപുരം: കോവിഡ് ലോക് ഡൗൺ കാരണം കേരള സർക്കാർ പ്രഖ്യാപിച്ച സൗജന്യറേഷൻ സാധനങ്ങളുടെ വിതരണം ബുധനാഴ്‌ച മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി. ഏപ്രിൽ മാസത്തിലെ വിതരണം 20നകം പൂർത്തിയാക്കും. മന്ത്രി തിലോത്തമൻ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യധാന്യകിറ്റ് 87 ലക്ഷം കുടുംബങ്ങൾക്ക് നൽകും. ഏപ്രിൽ മാസം ആദ്യ ആഴ്‌ച തന്നെ ഇതിന്റെ വിതരണം ആരംഭിക്കും. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന ആളുകൾക്കും, എഎവൈ കാർഡുടമകൾക്കും, ട്രാൻസ്‌ജൻഡർകൾക്കുമാണ് കിറ്റ് ആദ്യം നൽകുക.
ഒരുസമയം 5ൽ കൂടുതൽ ആളുകൾ റേഷൻകടയ്‌ക്കു മുന്നിൽ നിൽക്കാൻ പാടില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. തിരക്കൊഴിവാക്കാനായി ഉച്ചവരെ മുൻഗണനാ വിഭാഗങ്ങൾക്കും, ഉച്ചയ്‌ക്ക് ശേഷം മുൻഗണനേതര വിഭാഗങ്ങൾക്കുമായാണ് വിതരണം സർക്കാർ ക്രമീകരിച്ചിട്ടുണ്ട്. സന്നദ്ധ പ്രവർത്തകർവഴി റേഷൻകടകളിൽ നേരിട്ടെത്താൻ കഴിയാത്തവർക്ക് സാധനങ്ങൾ വീടുകളിലെത്തിക്കും
റേഷൻ കാർഡ് ഇല്ലാത്തവർക്കും അരി സൗജന്യമായി ലഭിക്കും. ഇതിനായി വീട്ടിലെ മുതിർന്നയാൾ ഫോൺ നമ്പരും, ആധാർ നമ്പരും അടങ്ങുന്ന സത്യവാങ്മൂലം എഴിതി റേഷൻ കടകളിൽ നൽകണം. സൗജന്യ കിറ്റ് വിതരണത്തിനായി 886 കോടിയ്ക്ക് മുകളിലാണ് സംസ്ഥാന സർക്കാർ ചെലവിടുന്നത്.
Content Summary: coved 19; free ration kit available on tomorrow, all ration outlets