
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് സ്ത്രീകളെ വീട്ടുജോലികളിൽ സഹായിക്കുന്നത് അവര്‍ക്ക് വലിയതോതിൽ ആശ്വാസമാകുമെന്ന് പിണറായി വിജയന്‍. കൂടുതലായും വീട്ടുജോലികള്‍ ചെയ്യുന്നത് സ്ത്രീകളാണ്. പുരുഷന്മാരകൂടി അല്‍പസ്വല്‍പം സഹായിച്ചാല്‍ അവര്‍ക്കാശ്വാസമാകുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം ലോക വിഡ്ഡിത്ത ദിനാമായ നാളെ വ്യാജ തമാശ വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യാജപ്രചരണം നടത്തുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വ്യാജപ്രചരണം സോഷ്യൽ മീഡിയ വഴി നടത്തിയാൽ നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കി.
Content Summary: Pinarayi Vijayan, press conference