
പൊന്നാനി: കൊറോണയും ലോക്ക് ഡൗണും വന്നതോടെ പരസ്പരം അറ്റുപോയ ബന്ധങ്ങളെ ചേർത്തുപിടിക്കുകയാണ് എടപ്പാൾ ദാറുൽഹിദായ ഹയർസെക്കണ്ടറി സ്കൂൾ.
എൽകെജി മുതൽ ഹയർ സെക്കണ്ടറി വരെയുള്ള മുഴുവൻ കുട്ടികൾക്കും പരസ്പരം വിളിക്കാനും അധ്യാപകരോട് സംസാരിക്കാനുമാണ് അവസരം കൊടുത്തിട്ടുള്ളത്. ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 9 മണിവരെയാണ് ഫോൺ ചെയ്യാനുള്ള സമയം. ഓരോ കുട്ടികളും അധ്യാപകർക്ക് ഫോൺ ചെയ്ത് അവർ ആവശ്യപ്പെടുന്ന കൂട്ടുകാരുമായി കോൺഫറൻസ് കോൾ നടത്താനുള്ള അവസരം നൽകും.
ഇതിലൂടെ കുട്ടികളുടെ മാനസിക ആരോഗ്യം മെച്ചപ്പെടുമെന്നും അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു.അതോടെ ടോക് വിത്ത് ടീച്ചർ എന്ന പേരിൽ പദ്ധതി സ്കൂളിലാകെ നടപ്പിലാക്കുകയായിരുന്നു.
മികച്ച പ്രതികരണമാണ് തങ്ങൾക്ക് ലഭിച്ചതെന്ന് അധ്യാപകർ പറയുന്നു. കുട്ടികളുടെ മാനസിക ആരോഗ്യത്തോടൊപ്പം രക്ഷിതാക്കൾക്കുകൂടി ധൈര്യം നൽകാനായെന്ന് അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു. ടീച്ചർമാരോടും കൂട്ടുകാരോടും സംസാരിച്ചപ്പോൾ കുട്ടികളും ഹാപ്പിയായി ടീച്ചർമാരും ഡബിൾ ഹാപ്പിയായി.
റിപ്പോർട്ട്: ഫഖ്റുദ്ധീൻ