
തിരുവനന്തപുരം: പറഞ്ഞ വാക്ക് പാലിച്ച് വീണ്ടും സർക്കാർ. 5 മാസത്തെ കൂടി ക്ഷേമ പെൻഷനുകൾ കൂടി വിതരണം ചെയ്യാൻ സർക്കാർ ഉത്തരവിറങ്ങി. ധനമന്ത്രി തോമസ് ഐസക്കാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസമാണ് ഒക്ടോബർ നവംബർ മാസത്തെ പെൻഷൻ ആളുകളിൽ എത്തിയത്. ഇതിന് പിന്നാലെയാണ് പുതുതായി പെൻഷൻ എത്തുന്നത്. 1300 രൂപ വരെയാണ് 80 ശതമാനം ഡിസബിലിറ്റി ഉള്ള ആളുകൾക്ക് പരമാവതി ലഭിക്കുന്ന പെർഷൻ തുക. 7 മാസത്തെ പെൻഷൻ അടക്കം ഇവർക്ക് വിഷവിന് മുൻപായി 9200 രൂപ ലഭിക്കും.
ഡിസംബര്‍ മാസം മുതല്‍ ഏപ്രില്‍ വരെയുള്ള പെന്‍ഷനാണ് ഇനി നൽകുക. ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ സർക്കാർ അഡ്വാൻസായാണ് നല്‍കുകയാണ്. ഈ പെന്‍ഷൻ പഴയ പോലെ 1200 അല്ല 1300 രൂപയാണ്. 2730 കോടിയാണ് പുതുതായി 5 മാസത്തെ പെൻഷൻ നൽകാൻ സർക്കാർ അനുവദിച്ചിരിക്കുന്നത്. കൂടാതെ ചിലർക്ക് വന്ന പഴയ കുടിശികയടക്കം തീര്‍ക്കാനായി 34 കോടിയും അനുവദിച്ചിട്ടുണ്ട്.
1350 കോടിരൂപയാണ് സഹകരണ ബാങ്കുകള്‍ വഴി നേരിട്ട് വിതരണം ചെയ്യുന്നത്. ഗുണഭോക്താക്കളുടെ നിര്‍ദ്ദേശപ്രകാരം 1483 കോടിരൂപ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്കാണ് ട്രാൻഫർ ചെയ്തു നൽകുക. ഏപ്രില്‍ 9 നുമാത്രമേ ഈ പണം ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്യു. സഹകരണ സംഘങ്ങള്‍ വഴി നൽകുന്ന പെൻഷൻ വിതരണം ഏപ്രില്‍ ആദ്യ ആഴ്ചയിൽ തന്നെ തുടങ്ങും.
Content Summary: Ordered to issue 5 months pension; Thomas Isaac