
തിരുവനന്തപുരം: രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അതിഥിതൊഴിലാളികള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കിയതിൽ കേരള സർക്കാരിന് നന്ദിപറഞ്ഞ് ബംഗാള്‍ സര്‍ക്കാര്‍. മന്ത്രി ടി.പി.രാമകൃഷ്ണൻ സംസ്ഥാന സർക്കാരിന് നന്ദി പറഞ്ഞ് ബംഗാള്‍ സര്‍ക്കാര്‍ അയച്ച കത്ത് അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
കേരളം അതിഥിതൊഴിലാളികൾക്കായി ഇപ്പോൾ നടത്തുന്ന പ്രവർത്തനങ്ങങ്ങൾ മികച്ചതാണെന്നും ബംഗാൾ വ്യക്തമാക്കി. ലേബർകമ്മീഷണറായ പ്രണബ് ജ്യോതിനാഥിന് അയച്ച മെയിലിൽ. പി.ബി സലീം അറിയിച്ചു. അന്യസംസ്ഥാന തൊഴിലാളികൾക്ക് സർക്കാർ ഒരുക്കിയ മികച്ച സൗകര്യങ്ങൾക്കുള്ള അഭിനന്ദനമാണിതെന്ന് ടീപി രാമകൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ
Content Summary: Excise Minister T. P. Ramakrishnan fb post