
തിരുവനന്തപുരം: കര്‍ണാടകം കേരളത്തെ പ്രതിസന്ധിയിൽ പെടുത്തി അതിര്‍ത്തികൾ അടച്ചിട്ടത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് കേരള ഗവര്‍ണര്‍ ആരിഫ്മുഹമ്മദ് ഖാൻ. കര്‍ണാടകയുടെ നടപടി പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്നത്തിൽ ഉടനെ തന്നെ പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ആരീഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സംസ്ഥാന അതിർത്തി അടച്ചത് വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
അതിര്‍ത്തികള്‍ കര്‍ണാടകം അടച്ചതോടെ ചരക്കുനീക്കം ആശുപത്രി കേസുകൾ അടക്കമുള്ള അവിശ്യ കാര്യങ്ങളില്‍ കാസർകോട് ജില്ലയിൽ നിന്ന് അടക്കമുള്ള ആളുകൾ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കേരള കർണാടക അതീർത്തികളിൽ താമസിക്കുന്നവർ കൂടുതൽ ആശ്രയിക്കുന്നത് കർകണകത്തിലെ ആശുപത്രികളെയായ്. ഇന്നലെ മാത്രം ചികിത്സ കിട്ടാതെ കാസര്‍കോട് 2പേര് മരിച്ചു.
Content Summary: Governor against Karnataka; Arif Mohammed says the closure of the border cannot be accepted