
ചേർത്തല: ചാരായം വറ്റുന്നതിനിടയിൽ ആർഎസ്‌എസ് പ്രവർത്തകൻ അടക്കം അറസ്റ്റിൽ. അർത്തുങ്കലിലെ ആയിരംതൈയിലെ വീട്ടിൽ നിന്നാണ് ചാരായം വാറ്റുന്നതിനിടെ ആർഎസ്‌എസ് പ്രവർത്തകൻ അടക്കം 5 പേരെ പോലീസ് പിടിയിലായത്. ആൾത്താമസമില്ലാത്ത വീട്ടിലാണ് ഇവർ ചാരയം വാറ്റൽ നടത്തിയത്. ഇതിൽ രണ്ട് പേര് ആർഎസ്‌എസ് പ്രവർത്തകരാണ് ബാക്കിയുള്ളവർ സംഘപരിവാർ അനുഭാവികളാണ്.
30 ലിറ്ററോളം കോടയും ചാരായം വാറ്റാൻ ഉപയോഗിച്ച ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. പട്ടണക്കാട് പുരാപ്പള്ളിയിൽ വിഷ്‌ണു, ആയിരംതൈ പൊള്ളയിൽ ഷിബു, കൊച്ചുകടപ്പുറത്ത് ഓംകാർജി, കോലപ്പശ്ശേരി അരുൺ സാബു, തൈക്കൽ കൊച്ചുകടപ്പുറത്ത് നവറോജി എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്തത്. വിബറേജ് അടക്കം അടച്ചിട്ട സാഹചര്യത്തിൽ ചാരായം വിൽക്കാനായിരുന്നു ഇവർ പദ്ധതിയിട്ടതെന്ന് പോലീസ് പറഞ്ഞു.
Content Summary: RSS activist’s arrested in Cherthala
Rate thes news