
കൈപ്പമംഗലം: കോവിഡ് 19 ബാധിച്ച് ദുബൈയില്‍ തൃശൂര്‍ സ്വദേശി മരണപ്പെട്ടു. കൈപ്പമംഗലം പുത്തൻപള്ളിക്ക് സമീപം താമസിക്കുന്ന തേപറമ്പിൽ ബാവുവീന്റെ മകൻ പരീദാണ് (69) ദുബായിൽ മരണപ്പെട്ടുത്. ഏറെ നാളായി ഇദ്ദേഹം ക്യാന്‍സർ ചികിത്സായിരുന്നു.
ഖബറടക്കം ദുബായിലാണ് നടക്കുക. പുത്തൻ പള്ളിയിൽ അടക്കം ഇദ്ദേഹം മുഅദ്ദിൻ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കുടുംബാംഗങ്ങൾ അടക്കം ദുബൈയില്‍ നിരീക്ഷണത്തിൽ കഴിയുകയാണ്. ഭാര്യ നഫീസ. മക്കൾ ,അബ്ദുൽ ഫത്താഹ്, സൈഫുദീൻ, ഫൈസൽ ഫരീദ്, സാജിദ്.