fbpx

വിവാഹം പോലും മാറ്റിവച്ച് കൊവിഡ് സേവനത്തിനായി ഇറങ്ങി യുവ ഡോക്ടർ ഷിഫ

കോഴിക്കോട്: കേരളത്തിൽ കോവിഡ് വെെറസ് ബാധ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ സർക്കാരിന്റെ നിയന്ത്രണ പ്രകാരം വിവാഹങ്ങൾ ലളിതമായി നടത്തുമ്പോൾ. കണ്ണൂർ സ്വദേശിനിയായ യുവഡോക്ടർ തന്റെ വിവാഹം മാറ്റിവെച്ച് സ്വജീവൻ പണയംവച്ച് കൊവിഡ് സേവനത്തിന് മുന്നിട്ടിറങ്ങിയിരിക്കുകയാണ്.

കണ്ണൂരിലെ പരിയാരം മെഡിക്കൽ കേളജിലെ ഹൗസ് സർജനാണ് ഡോക്ടർ ഷിഫ. മാർച്ച് മാസം 29ാം തിയതി നടക്കേണ്ടിയിരുന്ന വിവാഹ ചടങ്ങാണ്. മെഡിക്കൽ കേളജിൽ ജീവനായി പോരാടുന്ന രോഗികൾക്കായി യുവ ഡോക്ടർ മാറ്റിവെച്ചത്.

29 തിയതി വിവാഹ വസ്ത്രത്തിനുപകരം മൂടി കെട്ടിയ സുരക്ഷാ വസ്ത്രമണിഞ്ഞാണ് പതിവ് പോലെ ഡോക്ടർ ആശുപത്രി തിരക്കുകളേക്ക് നീങ്ങിയത്. “ഇനിയും വിവാഹം നടത്താനാകുമെന്നും, ആശുപത്രിയിൽ ജീവനുവേണ്ടി പൊരുതുന്ന രോഗികളുടെ കാര്യം അങ്ങനയല്ലെന്നും’-ഷിഫ വ്യക്തമാക്കി”

കണ്ണൂരിൽ അടക്കം കോവിഡ് വെെറസ് ബാധ കൂടുതൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പരിയാരംമെഡിക്കൽ കോളജിനെ കൊവിഡ് ചികിത്സയ്ക്കുള്ള പ്രധാന ഇടമായി സർക്കാർ മാറ്റിയിരുന്നു. കോഴിക്കോട്ടെ എൻസിപി നേതാവായ മുഹമമ്ദിന്റെ മകളാണ് ഡോക്ടർ ഷിഫ.  ഷിഫയുടെ വരനായ അനസും ഈ തീരുമാനത്തിനുട് പൂർണപിന്തുണ നൽകിയിട്ടുണ്ട്.

Content Summary: Cancels Wedding, Kerala Doctor to Serve Coronavirus Patients, Kozhikode

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button