
തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പരാതി പരിഹാര സംവിധാനത്തിന് ഐഎസ്ഒ അംഗീകാരം ലഭിച്ചു. സ്ട്രെയിറ്റ് ഫോര്‍വേഡിനാണ് ഐഎസ്ഒ അംഗീകാരം ലഭിച്ചത്. രാജ്യത്ത് ആദ്യമായാണ് പബ്ലിക് പരാതിപരിഹാര സംവിധാനത്തിന് ഈ അംഗീകാരം ലഭിക്കുന്നത്. പൊതുജന പരിഹാര സംവിധാനത്തിന് iso സർട്ടിഫിക്കറ്റ് ലഭിക്കുന്നത് ഇത് ആദ്യമായാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്ട്രെയിറ്റ് ഫോര്‍വേഡിലൂടെ 2,67,018 മുകളിൽ പരാതികളാണ് ഇതുവരെ കൈകാര്യം ചെയ്തതെന്നാണ് സൂചന. കാര്യക്ഷമത കൊണ്ടും പരാതികളുടെയെണ്ണം കൊണ്ടും ഇന്ത്യയിലെ ഏറ്റവുംമികച്ച ഓണ്‍ലൈന്‍ പരാതിപരിഹാര സംവിധാനം എന്ന ഖ്യാതിനേടാന്‍ ഈ പരാതിപരഹരണ സംവിധാനത്തിന് കഴിഞ്ഞതായും പിണറായി വിജയന്‍ പറഞ്ഞു.
Content Summary: iso Approval for keral cm pinarayi Vijayan’s Complaint Redressal System