
ഇടുക്കി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് തനിക്ക് ആദ്യമായി ലഭിച്ച ശമ്പളം സംഭവന നൽകി യുവാവ്. കൂത്താട്ടുകുളം സ്വദേശിയും ഇടുക്കി ഹെൽത്ത് ഇൻസ്പെകടറുമായ. അഖിൽ എല്ലവർക്കും മാതൃകയായിരിക്കുന്നത്.
അഖിൽ ജൂനിയർ ഹെൽത്തിൻസ്പെകടർ ആയി ഈ മാർച്ചിലാണ് ജോലിയിൽ എത്തിയത്. നീണ്ട ഏഴുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ് അഖിലിന് സർക്കാർ ജോലി ലഭിച്ചത്. ജോലിയിൽ പ്രവേശിച്ച് ആദ്യ ആഴ്ച കഴിഞ്ഞ ശേഷമാണ് കൊവിഡ് 19 സംസ്ഥാനത്ത് സ്ഥിരീകരിക്കുന്നതും ഇടുക്കി ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നതും.
ആദ്യ ശമ്പളം തനിക്ക് ലഭിക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകാൻ അഖിൽ തീരുമാനിച്ചിരുന്നു. ഇടുക്കിയിൽ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച കോൺഗ്രസ് പ്രവർത്തകന്റെ നാട്ടിലാണ് അഖിലിന്റെ ജോലി. കൊറോണ പ്രതിരോധത്തിനായി ഇടുക്കി ജില്ലയിൽ അഖിൽ അവധി പോലുമില്ലാതെ പോരാട്ടത്തിലാണ്.
Content Summary: First salary goes to CM’s relief fund; Junior Health akhil