
തിരുവനന്തപുരം: കേരളാ പൊലീസ് അസോസിയേഷന് കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തിൽ ശേഖരിച്ച മാസ്‌ക്കുകള്‍ വിതരണം ചെയ്തു.
18000 മാസ്‌ക്കുകളാണ് പോലീസിന് ഫാൻസ് അസോസിയേഷൻ കൈമാറിയത്. വിയ്യൂര്‍, തിരുവനന്തപുരം, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, എന്നിവടങ്ങളിൽ നിര്‍മിച്ചതാണ് ഈ മാസ്‌കുകൾ എന്ന് മന്ത്രി ഇ.പി ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
പൊലീസ് അസോസിയേഷന്റെ ജില്ലാസെക്രട്ടറി അനില്‍കുമാർ, പ്രസിഡന്റ് ചന്ദ്രശേഖരർ എന്നിവര്‍ ചേർന്നാണ് മാസ്‌കുകള്‍ ഏറ്റുവാങ്ങിയത്. മോഹന്‍ലാല്‍ ഫാന്‍സിന്റെ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വിമല്‍കുമാര്‍, ഷിബു എന്നിവർ ചേർന്നാണ് മാസ്‌കുകൾ എത്തിച്ചത്.
Content Summary: Mohanlal fans donated mask in Kerala Police