
ന്യൂഡൽഹി: പാത്രം കൊട്ടലിന് പിന്നാലെ പുതിയ പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് ഭീതിയുടെ ഇരുട്ട് നീക്കണം. വരുന്ന ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് എല്ലാവരുടേയും വീടുകളിലെ ലൈറ്റ് ഓഫാക്കിയ ശേഷം 9 മിനിറ്റ് മെഴുകുതിരി, ടോർച്ച്, മൊബൈൽ ഥോണിലെ ലൈറ്റ് എന്നിവ തെളിയിക്കണമെന്ന് നരേന്ദ്ര മോഡി. ഇതിന്റെ പ്രകാശം 130 കോടിയിലേറെ ജനങ്ങളുടെ ശക്തിയെ പ്രകടമാക്കുമെന്നും മോദി വ്യക്തമാക്കി. ഇതിനുവേണ്ടി ആരും ഒരുമിച്ച് പുറത്തിറങ്ങരുതെന്നും മോദി ഓർമ്മിപ്പിച്ചു.
കൂടാതെ രാജ്യത്ത് ജനങ്ങൾ ലോക്ക് ഡൗണിനോട് നല്ല രീതിയിൽ സഹകരിച്ചെന്നും നരേന്ദ്ര മോദി പറഞ്ഞു. മറ്റു രാജ്യങ്ങളും ഇത് മാത്രുക ആക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. രോഗത്തെ എങ്ങനെ ഒറ്റക്ക് നേരിടുമെന്ന് പലരും വിചാരിക്കുന്നുണ്ട്. എന്നാൽ നിങ്ങളാരും ഒറ്റക്കല്ല, രാജ്യത്തെ 130 കോടിജനങ്ങളും നിങ്ങൾക്കൊപ്പമുണ്ടെന്നും. എല്ലാ ജനങ്ങൾക്കും നന്ദി. പോരാട്ടം തുടരണമെന്നും പ്രധാനമന്ത്രി രാജ്യത്തോട് പറഞ്ഞു.
Content Summary: Indian prime Minister Narendra modi speak to India