
തിരുവനന്തപുരം: മോദിയുടെ ടോര്‍ച്ച് അടിക്കല്‍ ആഹ്വാനത്തെ ട്രോളി മലയാള സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരി. പുരകത്തുമ്പോൾ തന്നെ ടോർച്ചടിക്കുന്ന ഒരുപുതിയ പരിപാടി ഇറങ്ങീട്ടുണ്ട് അടിക്കുമ്പോ തെറ്റാതെ കൊറോണയുടെ കണ്ണിൽ തന്നെ നോക്കി അടിക്കണമെന്ന് സിജോ ജോസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ബൾബ്,മെഴുതിരി, പെട്രോമാസ്, മണ്ണെണ്ണ വിളക്ക് , അരിക്കലാമ്പ്, എമർജൻസി മുതലായവയുമായി എത്തുന്നവരെ വേദിയിൽ പ്രവേശിപ്പിക്കുന്നതല്ലെന്നും ലിജോ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
നരേന്ദ്രമോദിയുടെ ടോർച്ച് തെളിക്കൽ ആഹ്വാനത്തെ പരിഹസിച്ച് മുൻ ഐഎഎസ് ഓഫീസർ കണ്ണൻ ഗോപിനാഥനും രംഗത്തെത്തിയിരുന്നു. ഇതോടെ രാജ്യത്തെ ടോർച്ച് മെഴുകുതിരി ക്ഷാമം ഉണ്ടാകുമെന്നും അദ്ദേഹം പരിഹസിച്ചു.
Content Summary; Lijo jose pallishari fb post
Credit: Lijo jose