
പൊന്നാനി: ഒറ്റമുറിക്കുടിലിൽ ഒറ്റക്ക് ജീവിക്കുന്ന മത്സ്യത്തൊഴിലാളിയാണ് എൺപത്തിനാലുകാരനായ അസൈനാർ. റേഷൻ കടയിലെ തിരക്കുകാരണം റേഷൻ വാങ്ങാൻ കഴിയാതെപോയ അസൈനാർക്ക് റേഷനരി വീട്ടിലെത്തിച്ച് നൽകുകയായിരുന്നു തീരദേശ പോലീസ് സ്റ്റേഷനിലെ എസ് ഐ ആയ ആൽബെർട്ട് എന്ന പോലീസുകാരൻ
തീരത്തുള്ളവരുടെ വിശേഷങ്ങൾ തിരക്കുന്ന കൂട്ടത്തിലാണ് അസൈനാർ റേഷൻ വാങ്ങിയില്ലെന്ന വിവരം ആൽബെർട്ട് അറിയുന്നത്.ഉടൻ തന്നെ വിട്ടിലെത്തി ഒരു മകനെന്ന പോലെ റേഷൻ കാർഡും വാങ്ങി അരി വീട്ടിലെത്തിച്ചു നൽകുകയായിരുന്നു.
Content Summary: 84-year-old man was given ration rice and given to him by the S.I