
തിരുവനന്തപുരം: കേരളത്തിൽ ആദ്യമായിട്ട് ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കോവിഡ് വെെറസ് ബാധിച്ചത് പൂർണമായും സുഖപ്പെട്ടു. മെഡിക്കൽ കോളേജിലെ മികച്ച ചികിത്സയെ തുടർന്ന് വളരെ വേഗം രോഗം ഭേദമായി ജീവിതത്തിലേക്ക് തിരിച്ചെത്തി. ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശെെലജ ടീച്ചറാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.
കോട്ടയം മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ് വന്ന സ്റ്റാഫ്നഴ്‌സ് രേഷ്‌മമോഹന്‍ദാസാണ് ഇന്ന് ഡിസ്‌ചാര്‍ജായത്. രേഷ്‌മ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് വീട്ടിലേക്ക് പോയതെന്നും ആരോഗ്യ വകുപ്പ് മന്ത്രി വ്യക്തമാക്കി. പതിനാല് ദിവസത്തെ നിരീക്ഷണത്തിന് ശേഷം ഐസൊലേഷശിൽ ജോലി ചെയ്യാന്‍ തയ്യാറാണെന്നാണ് ആരോഗ്യ പ്രവർത്തക പറയുന്നു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം