
കോട്ടയം: കോവിഡ് വൈറസിനെ തുടര്‍ന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന മറിയാമ്മയും തോമസും ആശുപത്രിവിട്ടു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവർ രണ്ട് പേരും. തോമസിന് (93) വയസും, മറിയാമ്മയ്ക്ക് (88) വയസുമാണ് പ്രായം. രാജ്യത്ത് കോവിഡ് 19 രോഗം ഭേദമാകുന്ന ഏറ്റവും പ്രായം കൂടിയവരാണ് ഇവർ.
ഇറ്റലിയില്‍നിന്ന് വന്ന കുടുംബവുമായുള്ള നിരന്തര സമ്പര്‍ക്കം മൂലമാണ് ഇരുവർക്കും കൊവിഡ് ബാധിച്ചത്. മാര്‍ച്ച് 8 ആണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
60 വയസിന് മുകളില്‍ ഉള്ളവരെ ലോകത്ത് തന്നെ ഹൈ റിസ്‌കിലാണ് ഈൾപെടുത്തിയിരിക്കുന്നത്. ജീവിത ശെെലി രോഗങ്ങൾക്ക് പുറമേയാണ് ഇവർക്ക് കൊറോണ കൂടി ഇവരെ ബാധിച്ചത്. ഒരുഘട്ടത്തില്‍ ഇവർ അതീവ ഗുരുതരാവസ്ഥയിലായിരുന്നു.
14ദിവസം കൂടി ഇവർക്ക് വീട്ടിലെത്തിയതിനു ശേഷം ഇവര്‍ നിരീക്ഷണത്തില്‍ തുടരണം. രോഗം മാറിയതില്‍ ഏറെ സന്തോഷമുണ്ടെന്നും. എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും ഇരുവരും പറഞ്ഞു. ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും ദമ്പതികൾ നന്ദി പറഞ്ഞു.