
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 14 പേർക്കുകൂടി കോവിഡ് 19 രോഗം ഭേദമായതായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ ജില്ലയിൽ 5 പേർക്കും,
കാസർകോട് ജില്ലയിൽ 3 പേർക്കും, ഇടുക്കി ജില്ലയിൽ 2 പേർക്കും, കോഴിക്കോട് ജില്ലയിൽ 2 പേർക്കും, പത്തനംതിട്ടയിൽ ഒരാൾക്കും കോട്ടയത്ത് ഒരാൾക്കുമാണ് ഇന്ന് രോഗം ഭേദമായി ആശുപത്രി വിട്ടത്.
മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് ബാധിതരെ ചികിത്സിക്കുമ്പോൾ രോഗം പിടിപെട്ട നഴ്സാണ് ഇന്ന് രോഗമുകതി നേടിയ പ്രധാനപെട്ട ഒരാൾ എന്നത് കൂടുതൽ ആശ്വാസകാരമായ ഒരു വിവരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു വൃദ്ധ ദമ്പതിമാരും രോഗം ഭേദമായി ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് പോയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നമ്മൂടെ ആരോഗ്യ സംവിധാനത്തിന്റേയും ആരോഗ്യ പ്രവർത്തകരുടേയും മികവാണ് ഈ നേട്ടത്തിന് ഇടയാക്കിയതെന്നും. ആരോഗ്യ പ്രവർത്തകരെ കലവറയില്ലാതെ വീണ്ടും വീണ്ടും അഭിനന്ദിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.