
തിരുവനന്തപുരം: സംഘപരിവാർ പ്രവർത്തകർക്കുടെ നുണപ്രചാരണങ്ങൾക്ക് എതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് വൈറസ് ബാധിതരുടെ എണ്ണം തമിഴ്‍നാട്ടില്‍ കൂടുന്നതിനാല്‍ കേരളം തമിഴ്നാട്ടിലേക്കൂള്ള അതിര്‍ത്തി മണ്ണിട്ട് അടച്ചെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിക്കുന്ന വാര്‍ത്ത വ്യാജമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അവര്‍ നമ്മുടെസഹോദരങ്ങളാണ്, അങ്ങനെയൊരു ചിന്തപോലും കേരളത്തിനില്ലെന്ന് പിണറായി വിജയൻ വ്യക്തമാക്കി. രാജ്യത്തുടനീളം യാത്രയ്ക്ക് ഇന്ന് തടസ്സങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി വ്യക്തമാക്കിയ നിബന്ധനകള്‍ എല്ലാം നമ്മള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ റോഡ് തടസപ്പെടുത്തുകയോ, മണ്ണിട്ട് നികത്തല്‍ അടക്കമുള്ള കാര്യങ്ങള്‍ കേരളം ചെയ്യില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
അതേസമയം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ഹയർ സെക്കന്‍ററി എസ്എസ്എൽസി, പരീക്ഷകളുടെ തീയതികൾ നിശ്ചയിച്ചെന്ന വാർത്തയും. വ്യാജ പ്രചാരണമാണെന്നും. അത് തീരുമാനിച്ചിട്ടില്ലെന്നും. തീരുമാനം ഔഗ്യോഗികമായി വിദ്യാഭ്യാസ വകുപ്പ് അറിയിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു. ആരും തന്നെ വ്യാജ പ്രചരണങ്ങളില്‍ കുടുങ്ങി പോകരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതോടെ തമിഴ്‌നാട് അതിർത്തിയിലെ ആൾ സഞ്ചാരമില്ലാത്ത ഊടുവഴികളിലൂടെ കേരളത്തിലേക്ക് വൻ തോതിൽ ലഹരി ഉൽപ്പന്നങ്ങളുമായി നിരവധി വാഹനങ്ങൾ കടന്നു പോയിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് ഇടപെട്ട് ആൾസഞ്ചാരമില്ലാത്ത മൺ റോഡ് എന്നേന്നേക്കുമായി അടച്ചിരുന്നു. ഇതാണ് തമിഴ്നാട്ടിൽ വെെറസ് ബാധിതരുടെ എണ്ണം കൂടുന്നു. അത് കൊണ്ട് കേരളം അതിർത്തി മണ്ണിട്ട് അടച്ചു എന്ന രീതിയിൽ വ്യാജ പ്രചാരണം നടത്താനും. ആളുകളെ തെറ്റിദ്ദരിപ്പിക്കുന്ന രീതിയിലും സംഘപരിവാർ പ്രവർത്തകർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതും.
ബിജെപി നേതാവ് കെ സുരേന്ദ്രനും വളച്ചൊടിച്ച രീതിയിൽ ജന്മഭൂമി പത്രം റിപ്പോർട്ട് ചെയ്ത വാർത്ത ഫേസ്ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്. ഇതാണ് സംഘപരിവാർ പ്രവർത്തകർകരുടെ വ്യാജ പ്രചരണങ്ങൾക്ക് ആധാരം.