
കാസർകോട്: മംഗളൂരുവിലെ മെഡിക്കൽ കോളജ് ആശുപത്രികളിൽ കർണാടക സർക്കാർ കേരളത്തിൽ നിന്നുള്ള രോഗികൾക്ക് ഏർപ്പെടുത്തിയ വിലക്കുകൾ പിൻവലിച്ചു. ഏപ്രിൽ 1 നാണ് വിവാദ ഉത്തരവ് കർണാടകം പുറത്തിറക്കിയത്.
ജില്ലതല ചുമതലകളുള്ള സെക്രട്ടറിയുടെ അധ്യക്ഷതയിൽ നടത്തിയ യോഗത്തിലാണ് വിലക്ക് പിൻവലിക്കാനുള്ള പുതിയ തീരുമാനം. മംഗളൂരുവിലെ എട്ടോളം ആശുപത്രികൾക്കായിരുന്നു ഈ ഉത്തരവ് കർണാടകം നൽകിയത്.
കേരളത്തിൽ നിന്ന് ചികിത്സക്ക് എത്തുന്ന ഒരു രോഗിയെയും ആശുപത്രിയിൽ പ്രവേശിപ്പിക്കരുതെന്നും ചികിത്സ നൽകരുതെന്നുമായിരുന്നു നിർദേശം. ഉത്തരവ് പുറത്ത് വന്നത് ആരോഗ്യ കുടുംബക്ഷേമ ഓഫീസറുടെ പേരിൽ ആയിരുന്നു ഉത്തരവ് ഇറങ്ങിയത്. വ്യാപക പ്രതിഷേധം ഇതിനെതിരെ ഉയർന്നിരുന്നു. മംഗളുരുവിലെ വിവിധ ആശുപത്രികളിൽ മലയാളികൾ തുടർ ചികിത്സ തേടിയിട്ടുണ്ട്.
Content Summary: Karnataka kerala issue