
കൊച്ചി: ലോക്ഡൌണ്‍ ലംഘിച്ച് എറണാകുളത്ത് പ്രഭാത സവാരിക്കിറങ്ങിയ ആളുകളെ പോലീസ് അറസ്‌റ്റ് ചെയ്തു. 41 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഡ്രോണ്‍ വഴി നടത്തിയ പരിശോധനയിലാണ് ഇവരെ പോലീസ് പിടികൂടിയത്.
എപ്പിഡെമിക്ക് ആക്ട് ചുമത്തിയാണ് കേസെടുത്തത്. അറസ്റ്റ് ചെയ്ത ആളുകളെ പോലീസ് പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ഇവരെ അറസ്റ്റ് ചെയ്തത് പനമ്പിള്ളി നഗരറിന് അടുത്തുള്ള സ്ഥലങ്ങളിൽ നിന്നാണ് ലോക്ക് ഡൗണ്‍ ലംഘിച്ചതിന് അറസ്റ്റ് ചെയ്തത്.
രണ്ട് സ്ത്രീകളും അറസ്റ്റിലായവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എപ്പിഡെമിക്‌സ് ഡിസീസസ് ഓര്‍ഡിനന്‍സ് പ്രകാരമാണ് അറസ്റ്റ് ചെയ്തത്. ഇതനുസരിച്ച് 10000 രൂപ പിഴയോ അല്ലങ്കിൽ രണ്ട് വര്‍ഷം വരെ തടവും ലഭിച്ചേക്കാം. അറസ്റ്റിലായവരിൽ ആഡംബര വില്ലകളിൽ അടക്കം താമസിക്കുന്ന പ്രമുഖ വ്യക്തികളും ഉൾപ്പെടും.
Content Summary: lockdown violation, 41 arrest in ernakulam, kerala police