
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ 75 കൊവിഡ് 19 പരിശോധനാ ഫലങ്ങള്‍ നെഗറ്റീവെന്ന് റിപ്പോർട്ട്. നിസാമുദ്ദീനിൽ നിന്നും വന്ന ഏഴുപേര്‍ക്കും കൊവിഡില്ലെന്ന് സ്ഥിരീകരിച്ചു. 105 ഫലങ്ങളാണ്
ഇനി ലഭിക്കാനുള്ളതെന്ന് ഏഷ്യാനെറ്റാണ് റിപ്പോർട്ട് ചെയ്യുന്നത്.
പത്തനംതിട്ടയിൽ നിന്നും നിസാമുദ്ദീന്‍ സമ്മേളനത്തില്‍ 25 പേര്‍ പങ്കെടുത്താരുതായാണ് റിപ്പോർട്ട്. രണ്ടുപേരൊഴികെംഇതില്‍ എല്ലാവരും തിരികെയെത്തി. എല്ലാവരെയും പരിശോധിക്കാനാണ് തീരുമാനം.
സംസ്ഥാനത്ത് ഇന്ന് തന്നെ കൊവിഡ് പരിശോധനയ്ക്കായുള്ള റാപ്പിഡ് ടെസ്റ്റ് തുടങ്ങിയേക്കുമെന്നാണ് റിപ്പോർട്ട്. റാപ്പിഡ് ടെസ്റ്റ്കിറ്റ് ഉപയോഗിച്ച് തിരുവനന്തപുരത്താണ് ആദ്യം പരിശോധന തുടങ്ങുക.
നിർദേശം ലഭിച്ചാൽ ഉടനെതന്നെ പരിശോധന തുടങ്ങാനായി വേണ്ട എല്ലാ സജ്ജീകരണങ്ങളും റെഡിയാണെന്ന് ജില്ലാ ആരോഗ്യ വിഭാഗം വ്യക്താക്കി. റാപ്പിഡ് ടെസ്റ്റ് കിറ്റ് സ്വന്തമായി വികസിപ്പിക്കുന്നതിനുള്ള പരീക്ഷണങ്ങൾക്ക് തിരുവനന്തപുരത്തെ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന് സർക്കാർ അനുമതി ഉടനെ നൽകും.
Content Summary: 75 corona test result negative in pattanamtitta