
തൃപ്പൂണിത്തുറ: കോവിഡ് ലോക്ഡൗൺ കാരണം ക്ഷേത്ര ഉത്സവം നടക്കാതായതോടെ. ഉത്സവത്തിന് നീക്കിവെച്ച പണം കൊണ്ട് 400 ഓളം വരുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് അരി അടക്കമുള്ള ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി വാങ്ങി നൽകി ക്ഷേത്രകമ്മറ്റിയുടെ മാതൃക.
ഉദയംപേരൂർ അരയശ്ശേരിൽ ശ്രീ ധർമശാസ്താ ക്ഷേത്രം അധികൃതരാണ് കേരളത്തിന് തന്നെ മാതൃകയായ ഇത്തരമൊരു പുണ്യ പ്രവൃത്തി ചെയ്തത്. ഈ വ്യാഴാഴ്ചയാണ് ക്ഷേത്രത്തിൽ 6 ദിവസത്തെ ഉത്സവം നടക്കേണ്ടിയിരുന്നത്. അതുമാറ്റിവച്ചാണ് ക്ഷേത്രാധികൃതർ ജനങ്ങൾക്ക് സഹായം നൽകിയത്.
10 കിലോ അരി, കടല, പഞ്ചസാര, തേയില എന്നിവയാണ് ക്ഷേത്രാത്തിൽ വിതരണം ചെയ്തത്. 2 ലക്ഷത്തിലധികം രൂപയാണ് ഇതിനായി വിനിയോഗിച്ചതെന്ന് ക്ഷേത്രം ഭാരവാഹികൾ വ്യക്തമാക്കി
Picture credited: mathrubumi
Content Summary: temple festival’s cancelled, festival’s, collected money for donate food to families