fbpx

മാധ്യമ പ്രവർത്തകർക്കു­നേരെ സ്ത്രീവിരുദ്ധ പരാമർശം: പ്രതിഭക്കെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ് നേതാവ്

പൊന്നാനി: മാധ്യമ പ്രവർത്തകർക്കുനേരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ സി പി എം എൽ എ പ്രതിഭക്കെതിരെ യൂത്ത്കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രോഹിത് പോലീസ് മേധാവിക്ക് പരാതി നൽകി. വെള്ളിയാഴ്ച്ച രാത്രി 10.11 pm സമയത്ത് കായംകുളം നിയോകമണ്ഡലം എം എൽ എ പ്രതിഭയുടെ 22 മിനിട്ട് നീണ്ട് നിൽക്കുന്ന ഒരു ലൈവ് സംഭാഷണം അവരുടെത് തന്നെ സ്വന്തം ഫേസ് ബുക്ക് പേജിലൂടെ വന്നിരുന്നു. സ്ത്രീവിരുദ്ധമായ പരാമർശങ്ങളാണ് ആ സംഭാഷണത്തിലൂടനീളം ഉണ്ടായിരുന്നത്.

സ്ത്രീകളും പുരുഷൻമാരുമായ മാധ്യമ പ്രവർത്തകർക്ക് “സ്വന്തം ശരീരം വീറ്റ് ജീവിച്ചൂടെ” എന്ന ലൈംഗിക ചുവയോട് കൂടിയുള്ള പരാമർശങ്ങളും മറ്റും ഒരു സാമൂഹിക മാധ്യമത്തിലൂടെ എം എൽ എ നടത്തിയിരിക്കുന്നത്.­ ഇത് സമൂഹത്തിലെ സ്ത്രീകളുടെ സ്ത്രീത്വത്തെ അപമാനിക്കുന്നതിനും മാധ്യമപ്രവർത്തനത്തെ ഇകഴ്ത്തി കാണിക്കുക എന്ന മനപൂർവ്വമുള്ള ലക്ഷ്യം വച്ചിട്ടുള്ളതാണന്ന് പരാതിയിൽ പറയുന്നു.

സ്ത്രീകളെയും മാധ്യമ പ്രവർത്തകരെയും അവഹേളിക്കുകയും പൊതു സമൂഹത്തിൽ മാനഹാനി വരുത്തുകയും ചെയ്യുക എന്ന മനപൂർവ്വമുള്ള ഉദ്ദേശ്യത്തോടെ നടത്തിയ ഈ പരാമർശങ്ങൾ ഇന്ത്യൻ ശിക്ഷാ നിയമം IPC 354-A(1)(IV), 294(b), IT Act 67 D എന്നീ വകുപ്പുകൾ അനുസരിച്ച് ശിക്ഷാർഹമാണ്. ഒരു ജന പ്രതിനിധി സമൂഹത്തിന് വഴിക്കാട്ടിയും മാതൃകയും ആകേണ്ടവരാണ്. അതിനു പകരം ഇത്തരം അശ്ശീല പദപ്രയോഗങ്ങൾ സമൂഹത്തിൽ മാന്യമായി ജീവിക്കുന്ന സ്ത്രീകൾക്കും മാധ്യമ പ്രവർത്തകർക്ക് നേരെയും ഉപയോഗിക്കുന്നത് അപലപനീയമാണന്ന് പരാതിക്കാരൻ പറഞ്ഞു.മുഖ്യമന്ത്രിക­്കും വനിതാ കമ്മീഷനും പരാതിയുടെ കോപ്പി അയച്ചിട്ടുണ്ട്

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button