
കൊച്ചി: സംസ്ഥാന സർക്കാരിനെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പുകഴ്ത്തി മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യൻ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യവകുപ്പിന്റേയും, കേരള ഗവണ്മെന്റിനെയും, നേഴ്സുമാരുടേയും, ഡോക്ടർമാരുടേയും മറ്റുജീവനക്കാരുടെയും നേത്യത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ അങ്ങേയറ്റം അഭിനന്ദനം അർഹിക്കുന്നതാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
കോവിഡ് പടരുന്ന സാഹചര്യത്തിൽ അമേരിക്കപോലും അന്തംവിട്ടു നിൽക്കുമ്പോൾ ആണ് കേരളം സഫലമായ രീതിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ അടക്കം നടത്തുവാൻ നമുക്കുകഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും ഈയൊരു കാര്യത്തിൽ പ്രശംസ അർഹിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് വെെറസ് ബാധിച്ചു 93 വയസു കഴിഞ്ഞ വൃദ്ധ
ദമ്പതികളെ ചികിത്സിച്ചു അസുഖം സുഖപ്പെടുത്തിയെന്നത് സംസ്ഥാനത്തിന് അഭിമാനമാണെന്നും പിജെ കുര്യൻ പറഞ്ഞു.
Content Summary: congrats leader piche kurians Facebook post.
Post credit: pj kurians