
സർക്കാരിന്റെ ബിവറേജ് ഔട്ട്‌ലറ്റുകൾ പൂട്ടാൻ പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റിട്ട ബിജെപി പ്രവർത്തകനായ യുവാവ് ലിറ്ററ് കണക്കിന് വ്യാജ മദ്യവുമായി അറസ്റ്റിൽ. സോഷ്യൽ മീഡിയയിലെ ബിജെപിയുടെ സജീവ പ്രവർത്തകനും. മുൻ നേതാവുമായ വേട്ടുകുന്നിൽ സുനിൽ ഓതറയേയും സഹായിയായ. ഗോപു 21നേയുമാണ് പൊലീസ് പിടികൂടിയത്.
കേസിലേ പ്രതിയായ ചെങ്ങന്നൂർ സ്വദേശിയാ സുബിന്റെ സ്വിഫ്റ്റ് കാറും 4 ലിറ്റർ മദ്യവുമാണ് പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രി 9ന് ഇലഞ്ഞിമൂട്ടിൽ വച്ചാണ് ഇവർ പൊലീസ് പിടിയിലായത്. സ്ഥലത്തെ ക്ലബിന്റെ ഭാരവാഹിയായ സുനിൽ ക്ലബിന്റെ മറവിലാണ് മദ്യവില്പന നടത്തിവന്നത്.
പത്തനംതിട്ട പൊലീസ്മേധാവി സൈമണ് ലഭിച്ച വിവരത്തെ തുടർന്നാണ് തിരുവല്ല സിഐ വിനോദിന്റെ നേതൃത്വത്തിൽ പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്‌തിരിക്കുകയാണ്.
Content Summary: Fake Liquor, bjp worker arrested