
ബെംഗളൂരു: ഞായറാഴ്ച രാത്രി 9 മണിക്ക് ഇലക്ട്രിക് ലൈറ്റുകൾ അണച്ച് ദീപംതെളിയിക്കണമെന്ന മോദിയുടെ ആഹ്വാനത്തിനെതിരെ ആഞ്ഞടിച്ച് കർണാടക മുൻ മുഖ്യന്ത്രി കുമാരസ്വാമി രംഗത്ത്. രാത്രി 9 ന് 9 മനിട്ട് ദീപംതെളിയിക്കുന്നതിലൂടെ ബിജെപി അവരുടെ സ്ഥാപകദിനം പരോക്ഷമായി തന്നെ ആഘോഷിക്കുന്നതിനുള്ള പദ്ധതിയാണ് ഇതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കോവിഡിന് എതിരെയുള്ള പോരാട്ടത്തിന് ഐക്യദാർഢ്യമായാണ് ഞായറാഴ്ച രാത്രി ദീപം തെളിയിക്കണമെന്ന് മോദി ആഹ്വാനം ചെയ്തത്. രാജ്യത്ത് സിപിഎം അടക്കമുള്ള പ്രതിപക്ഷപാർട്ടികൾ രൂക്ഷ വിമർശവുമായി രംഗത്തെത്തിയിരുന്നു.അതിന് പിന്നാലെയാണ് വ്യത്യസ്തമായ ആരോപണമായി കുമാരസ്വാമി രംഗത്ത് എത്തിയത്.
ഏപ്രിൽ 6ന് ബിജെപി സ്ഥാപക ദിനമാഘോഷിക്കാൻ ധൈര്യപ്പെടില്ല. ഇതേതുടർന്നാണ് എല്ലാവരേക്കൊണ്ടും അവരുടെ ഉദ്ദേശ്യത്തിനായി ബിജെപി പിറവിയുടെ തലേന്നുതന്നെ ദീപം തെളിയിപ്പിക്കുകയാണെന്നും കുമാരസ്വാമി ആരോപിച്ചു.
ദീപംതെളിയിക്കാനായി മോദി ഈ സമയവും തിയതിയും തന്നെ തിരഞ്ഞെടുക്കാൻ മറ്റെന്താണ് കാരണമെന്നും അദ്ദേഹം ചോദിക്കുന്നു. ഇക്കാര്യത്തിൽ യുക്തിസഹവും വിശ്വസനീയവുമായ വിശദീകരണം നൽകാൻ നരേന്ദ്ര മോദിയെ വെല്ലുവിളിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
Has the PM slyly asked the nation to observe a candle light vigil on the eve of foundation day of BJP? April 6 being its foundation day, what else can explain the choice of date & time for this event? I challenge the PM to offer a credible scientific and rational explanation.
1/3— H D Kumaraswamy (@hd_kumaraswamy) April 5, 2020
Content Summary: Kumaraswamy criticise Narendra Modi, for lighting promulgation