
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ വിവിധ ദേവസ്വം ബോര്‍ഡുകള്‍ക്കുകീഴിൽ ജോലി ചെയ്യുന്ന ക്ഷേത്ര ജീവനക്കാര്‍ക്ക് താങ്ങായി സര്‍ക്കാര്‍. അവധി കണക്കാക്കാതെ സർക്കാർ മുഴുവന്‍ ശമ്പളവും ജീവനക്കാർക്ക് നല്‍കി
കൂടല്‍മാണിക്യം, തിരുവിതാംകൂര്‍, ഗുരുവായൂര്‍, കൊച്ചിന്‍, ദേവസ്വംബോര്‍ഡുകള്‍ക്ക് കീഴിലെ ക്ഷേത്രങ്ങളിലെ പൂജാരിമാര്‍, മറ്റ് ജീവനക്കാര്‍, കഴകം, മിനിസ്റ്റീരിയല്‍ ജീവനക്കാരടക്കം എല്ലാ ജീവനക്കാര്‍ക്കും നിലവിലെ അവധികൾ കണക്കാക്കാതെ സർക്കാർ മുഴുവൻശമ്പളവും നല്‍കി.
കോവിഡ് പശ്ചാത്തൽ നിലനിൽക്കുന്ന പ്രതിസന്ധികൾ പരിഹരിക്കാനായി 2.5 കോടി രൂപ പ്രത്യേക ഫണ്ടില്‍ നിന്നും വിനിയോഗിക്കാനും മലബാര്‍ ദേവസ്വം ബോര്‍ഡിന് അനുമതിനല്‍കിയഥായി കടകംപള്ളി സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
Content Summary: minister kadakampally surendran Facebook post