
കാസർകോട്: കർണാടക അതിർത്തി മണ്ണിട്ട് അടച്ചതിനെ തുടർന്ന് കർണാടക കാസർകോട് അതിർത്തിയിൽ ചികിത്സ ലഭിക്കാതെ ഒരാൾ കൂടി മരിച്ചു. രുദ്രപ്പ 61 ആണ് മരിച്ചത്. ഗൊസങ്കടി സ്വദേശിയാണ് ഇദ്ദേഹം. ഹൃദ്രോഗിയായ ഇദ്ദേഹം കഴിഞ്ഞ കുറേകാലമായി ചികിത്സയിലുമായിരുന്നെന്നാണ് റിപ്പോർട്ടുകൾ.
അതിർത്തി ഗ്രാമത്തിലാണ് മരണപ്പെട്ട ആളുടെ വീട്. 8 കിലോമീറ്റർ മാത്രം അകലെയാണ് ഇദ്ദേഹം രോഗത്തിന് ചികിത്സ തേടിയ ആശുപത്രി. കർണാടക അതിർത്തി അടച്ചതോടെ ചികിത്സ തുടരാൻ ഇദ്ദേഹത്തിന് സാധിച്ചിരുന്നില്ല.
തുടർന്ന് രോഗം മൂർച്ഛിച്ച ഇദ്ദേഹത്തെ ഉപ്പളയിലെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല. കർണാടക അതിർത്തി അടച്ചതോടെ ചികിത്സ ലഭിക്കാതെ കേരളത്തിൽ മരിക്കുന്നവരുടെ എണ്ണം 8 ഉയർന്നു. കർണാടക കേരള അതിർത്തി ചെക്ക് പോസ്റ്റ് തുറക്കാനാകില്ലെന്ന് കർണാടകത്തിന്റെ മുഖ്യമന്ത്രി യെദ്യൂരപ്പ വ്യക്തമാക്കി.