
ഹൈദരാബാദ്: മോദിയുടെ ദീപം തെളിയിക്കൽ ആഹ്വാനം ഏറ്റെടുത്ത് വെട്ടിലായി ബിജെപിയുടെ തെലങ്കാനയിലെ ഏക എംഎൽഎയായ രാജാ സിംഗ്. മോദിയുടെ ആഹ്വാന പ്രകാരം വീടിന് പുറത്ത് ദീപം തെളിയിക്കാതെ.
ഞായറാഴ്ച രാത്രി 9 മണിക്ക് ആളെക്കൂട്ടി പന്തം കൊളുത്തി പ്രകടനവുമായിട്ടാണ് മോദിയുടെ ആഹ്വാനം എംഎൽഎ ഏറ്റെടുത്തത്. സാമൂഹ്യാകലം പാലിക്കാതെ മാസ്ക് മുഖത്ത് വച്ച ശേഷം, മൂക്കും വായും മൂടാതെയാണ് അദ്ദേഹം പ്രധാനമന്ത്രിയുടെ ആഹ്വാനം നടപ്പാക്കിയത്.
കയ്യിൽ പന്തംകൊളുത്തിയ ശേഷം ബിജെപി എംഎൽഎയും കൂട്ടാളികളും ”ഗോബാക്ക്, ചൈന വൈറസ് ഗോ ബാക്കെന്നാണ് ഉറക്കെ മുദ്രാവാക്യം വിളിച്ചത്. പന്ത്രണ്ടിന് അടുത്ത് അനുയായികളാണ് അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നത്.
കേന്ദ്രമന്ത്രി രാംദാസ് അത്താവ്‍ലെയുടെ ‘ഗോ കൊറോണ കൊറോണ ഗോ’ എന്ന മുദ്രാവാക്യത്തിന് ശേഷം വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്, ബിജെപി എംഎൽഎയുടെ ‘ചൈന വൈറസ് ഗോ ബാക്ക്’മുദ്രാവാക്യം
Sequel to Go Corona Go is here. “Chinese Virus Go Back” Ft. Raja Singh, BJP MLA from Goshamahal, Hyderabad #9बजे9मिनट pic.twitter.com/lxuQbGYflG
— No Show Rajneesh (@GochiwaleGuruji) April 5, 2020
Content Summary: bjp mla lockdown