
കൽപ്പറ്റ: കർണാടകം കേരളത്തോട് കൊടും ക്രൂരത കാട്ടുമ്പോഴും. കർണാടകയിലെ ജനങ്ങളോട് മാനുഷിക പരിഗണന കാണിച്ച് കേരളം. കർണാടകയിലെ ബൈരക്കുപ്പയിലെ പ്രദേശവാസികൾ ആരോഗ്യ പ്രശ്നങ്ങൾക്ക് ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് വയനാട്ടിലെ ആരോഗ്യ കേന്ദ്രങ്ങളെയാണ്.
ലോക് ഡൗൺ ഉണ്ടെങ്കിലും അവർക്ക് അടിയന്തര ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാൽ വയനാട്ടിലേക്ക് എത്താമെന്ന് ജില്ലാകലക്‌ർ വ്യക്തമാക്കി. വയനാട് ജില്ലയിലേക്ക് ബൈരക്കുപ്പക്കാർക്ക് പ്രവേശിക്കണമെങ്കിൽ അതിർത്തി ചെക്പോസ്റ്റുകളിൽ വിവരങ്ങൾ നൽകണം. എങ്കിൽ മാത്രമേ നിലവിലെ സാഹചര്യത്തിൽ ജില്ലയിൽ പ്രവേശിക്കാനുകു.
ബൈരക്കുപ്പ കുറുവദ്വീപിനോട് അടുത്ത പ്രദേശമാണ്. ഈ മേഖലയിലുള്ളവർ കൂടുതലും വയനാട് ജില്ലയിലെ സർക്കാർ ആശുപത്രികളെയാണ് ചികിത്സക്കായി ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിലാണ് കർണാടകത്തിന് അനുകൂല നടപടി.
Content Summary: Bylakuppes come to Wayanad for treatment; Kerala has opened borders