
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാന പ്രകാരം മുഖ്യമന്ത്രി പിണറായി വിജയൻ ദീപം ടെളിയിച്ചെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ നടക്കുന്നത് വ്യാജപ്രചരണം. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഐക്യദീപം തെളിയിച്ചെന്ന രീതിയിൽ പഴയ ചിത്രം പ്രചരിപ്പിച്ച് ഏഷ്യാനെറ്റ് ന്യൂസ്.
പിണറായി വിജയനും കുടുംബവും വൈദ്യുതി അണച്ച് ചെറു വെളിച്ചത്തിലിരിക്കുന്ന ചിത്രമാണ് ഏഷ്യാനെറ്റ് ന്യൂസ് അവരുടെ വെബ്‌സൈറ്റില്‍ നല്‍കിയത്. ഇതാണ് നുണപ്രചാരണത്തിന് ആധാരം. ഏഷ്യാനെറ്റ് വാർത്തയോടൊപ്പം നൽകിയ ചിത്രം രണ്ടുവര്‍ഷം മുന്‍പുള്ളതായിരുന്നു.
രണ്ട് വർഷം മുമ്പ് നടന്ന ഭൗമമണിക്കൂര്‍ ആചരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി ഓദ്യോഗിക വസതിയില്‍ വിളക്കുകള്‍ അണച്ച് ഇരിക്കുന്ന ചിത്രമാണ് ഇത്. ഈ ചിത്രമാണ് പുതിയതെന്ന രീതിയിൽ വിവിധ മാധ്യമങ്ങൾ പ്രചരിപ്പിച്ചത്. സംഭവം വിവാദമായതോടെ ഏഷ്യനെറ്റ് നല്‍കിയ ചിത്രം വാർത്തയിൽ നിന്ന് മാറ്റുകയും, വീഴ്ച്ചയിൽ ഖേദമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ ചില സംഘപരിവാർ ഗ്രൂപ്പുകളിൽ ചിത്രം ഇപ്പോഴും വെെറലായി മാറിയിരിക്കുകയാണ്.