
തിരുവനന്തപുരം: കാസര്‍കോട് മെഡിക്കല്‍ കോളേജിനെ കേവലം നാലുദിവസത്തിനുള്ളില്‍ കോവിഡ് ആശുപത്രിയാക്കി മാറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, പ്രവര്‍ത്തനം ഇന്നുമുതല്‍ തുടങ്ങിയതായും പിണറായി വിജയന്‍ പറഞ്ഞു.
ആദ്യഘട്ടത്തില്‍ രോഗികൾക്ക് 10 ഐസിയുവും 200 കിടക്കകളുമാണ് ആശുപത്രിയിൽ തയ്യാറാക്കിയിരിക്കുന്നത്. പത്ത് ഐസിയു കിടക്കകളും അത് കൂടാതെ 100 കിടക്കകളും ഉടനെ സജ്ജമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
7 കോടിയുടെ ആധുനിക സംവിധാനങ്ങളാണ് ആശുപത്രിയിലേയ്ക്ക് എത്തിച്ചത്. കെഎസ്ഇബി 10 കോടിരൂപ കൂടുതല്‍ സൗകര്യം ഒരുക്കുന്നതിന് നല്‍കും.
ഇരുപത്താറ് പേരടങ്ങുന്ന വിദഗ്ദ്ധരുടെ സംഘം കഴിഞ്ഞ ദിവസം കാസര്‍കോട്ടെത്തിയിരുന്നു. 10 സ്റ്റാഫ് നഴ്‌സ്, 11 ഡോക്ടര്‍മാര്‍, 5 അസിസ്റ്റന്റ് നഴ്‌സുമാർ അടക്കം സംഘത്തിലുണ്ട്. ഇവരെല്ലാം ചേർന്ന് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും. ജീവനക്കാര്‍ക്ക് അടക്കം പരിശീലനവും നല്‍കും.
സംസ്ഥാനം ഏത് സാഹചര്യത്തേയും നേരിടാന്‍ സന്നദ്ധമാണ്. ഒന്നേകാല്‍ ലക്ഷം ബെഡ്ഡുകള്‍ അന്ത്യവിശ്യം വന്നാൽ സ്വകാര്യ.,സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാണ്. കൂടാതെ കൊറോണ കെയര്‍ സെന്ററുകളും സജ്ജമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Content Summary: Covid hospital open in kasargod