
തിരുവനന്തപുരം: നരേന്ദ്ര മോദിയുടെ ദീപം തെളിയിക്കൽ ആഹ്വാനത്തിൽ പ്രതികരണവുമായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി പറഞ്ഞത് തീര്‍ത്തും അശാസ്ത്രീയ കാര്യമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവേയായ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
അശാസ്ത്രീയമായതിനാൽ സ്വോഭാവികമായും വിമര്‍ശനങ്ങൾ സംഭവിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വെളിച്ചം തെളിയിക്കുക എന്നത് നല്ല കാര്യമാണ്. “ഞാൻ നേരത്തെ തന്നെ പറഞ്ഞു അതിനെ എതിർക്കേണ്ടതല്ല പ്രകാശം പരത്തുന്നതിനെ എതിർക്കേണ്ട കാര്യമില്ല. പക്ഷേ പ്രകാശം പരക്കേണ്ടത് ഇന്ന് നമ്മുടെ രാജ്യത്ത് ഇതുമായി ബന്ധപ്പെട്ട് വിഷമം അനുഭവിക്കുന്നവരുടെ മനസുകളിലാണ് അതിന് വേണ്ടത് അവർക്ക് ആവിശ്യമായ സാമ്പത്തിക
പിന്തുണ നൽകലാണ് ഇതാണ് ഞാൻ അന്ന് പറഞ്ഞിരുന്നതെന്നും” പിണറായി വിജയൻ വ്യക്തമാക്കി. അതുപിന്നീട് വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോഗ്യ പ്രവർത്തകർക്ക് പിന്തുണ പ്രഖ്യാപിച്ച് ഞായറാഴ്ച രാത്രി 9 മണിക്ക് ഒമ്പതുമിനിറ്റു നേരം ദീപം തെളിക്കണമെന്ന് ആഹ്വാനം ചെയ്തത്. ചലച്ചിത്ര രംഗത്തെ അടക്കം നിരവധി പ്രമുഖർ പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു.
Content Summary: today’s kerala cm pinarayi Vijayan’s press conference