
തിരുവനന്തപുരം: നാടക നടനും മലയാള സിനിമതാരവുമായ ശശികലിംഗയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു. നാടകരംഗത്ത് കാൽനൂറ്റാണ്ടോളം ശോഭിച്ചു നിന്ന ശശി കലിംഗ. പിൽക്കാലത്ത് മലയാള സിനിമയിലും സ്വന്തമായ ഇടം നേടിയിരുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. കുടുംബാംഗങ്ങളോടൊപ്പം ദു:ഖം പങ്കിടുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.
കരള്‍ രോഗത്തെ തുടർന്ന് ഏറെനാൾ ചികിത്സയിലായിരുന്നു ശശി കലിംഗ
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് ഇന്ന് പുലര്‍ച്ചെയാണ് അന്തരിച്ചത്. വി.ചന്ദ്രകുമാറെന്നാണ് പേര്. രൻജിത് സംവിധാനം ചെയ്ത പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ് സെയിന്റ്, ആമേന്‍, പാലേരിമാണിക്യം, ആദാമിന്റെ മകന്‍ അബു, ഇന്ത്യന്‍ റുപ്പീ, തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
Content summary: Chief Minister Pinarayi Vijayan condoled the death of Shashi Kalinga