
തിരുവനന്തപുരം: കൊവിഡ് പ്രതിരോധം സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ഇന്ത്യന്‍ എക്സ്പ്രസിന്റെ മുഖപ്രസംഗം. ജനങ്ങളോട് നേരിട്ടുസംവദിക്കാനും വ്യക്തമായ തന്ത്രങ്ങള്‍ അടക്കം മുന്നോട്ട് വയ്ക്കാനും മുഖ്യമന്ത്രിയ്ക്ക് കഴിഞ്ഞുവെന്നും എക്സ്പ്രസ് വ്യക്തമാക്കുന്നു.
പിണറായി വിജയന്‍ മറ്റ് മുഖ്യമന്ത്രിമാരെക്കാള്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വയ്ക്കുന്നതെന്നും പത്രം പറയുന്നു. കൊവിഡ് വെെറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ നിര്‍ണ്ണായക ഘട്ടത്തിലാണ് രാജ്യമെന്നും. ഇതുവരെ കേന്ദ്രസർക്കാരും സംസ്ഥാന സര്‍ക്കാരുകളും നടത്തിയ എല്ലാ പ്രവര്‍ ത്തനങ്ങളും വിലയിരുത്തിയാണ് പത്രം മുഖപ്രസംഗം തയ്യാറാക്കിയിരിക്കുന്നത്.
രാജ്യത്തെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ ആരോഗ്യപ്രതിസന്ധി കൈകാര്യം ചെയ്യുന്ന രീതിയിൽ മികച്ചുനില്‍ക്കുന്നതായും പത്രം ചൂണ്ടിക്കാട്ടുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അക്കാര്യത്തില്‍ മറ്റുമുഖ്യമന്ത്രിമാരെ അപേക്ഷിച്ച് നല്ല പ്രവര്‍ത്തനമാണ് കാഴ്ച്ച വെച്ചതെന്നും പത്രം പ്രശംസിക്കുന്നു.
നേരിട്ട് ജനങ്ങളോട് ആശയവിനിമയം നടത്താന്‍ പിണറായി വിജയന് ആയതായും. സുരക്ഷ സജ്ജീകരണങ്ങളും അടക്കം മുന്നോട്ടുവയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞെന്നും.
രണ്ട് പ്രളയത്തേയും നിപ്പവൈറസിനേയും കൈകാര്യം ചെയ്ടുപരിചയ സമ്പന്നനായ മുഖ്യമന്ത്രിയാണ് കേരള സിഎം എന്നും ഇന്ത്യൻ എക്സ്പ്രസ് ചൂണ്ടികാട്ടുന്നു.
Content Summary: IndianExpress Appreciated on Pinarayi Vijayan