
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ ഞാൻ കേരളത്തിനൊപ്പമെന്ന് മണിയന്‍ പിള്ള രാജു. മികച്ച രീതിയിലുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് മുഖ്യമന്ത്രി നല്‍കുന്നതെന്നും. നമുക്ക് വേണ്ടി സര്‍ക്കാര്‍ എല്ലാം തന്നെ ചെയ്യുന്നുണ്ടെന്നും അദ്ദേഹം കെെരളിയിൽ നടന്ന ചർച്ചയിൽ വ്യക്തമാക്കി.
കൊറോണയ്ക്കെതിരെ ആദ്യ സ്റ്റെപ്പെടുത്ത് മാതൃകയായി. എല്ലാ കാര്യവും ചെയ്തതിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് കേരളമാണെന്നും. കേരളം തന്നെയാണ് മറ്റു സ്റ്റേറ്റുകൾക്ക് മാതൃകയായതും അതുപോലെ ഇന്ത്യക്ക് തന്നെ മാതൃകയായതെന്നും അദ്ദേഹം വ്യക്തമാക്കി.
അതുകൊണ്ടുമാത്രമാണ് മറ്റ് സ്റ്റേറ്റുകളിൽ രോഗം കൂടുന്നതുമാതിരി രോഗം ഭീകരമായി കേരളത്തിൽ കൂടാതിരുന്നതെന്നും മണിയൻ പിള്ള രാജു പറഞ്ഞു. രോഗവിവരം അറിഞ്ഞ ഉടനെ സിനിമ തിയേറ്ററുകൾ ക്ലോസ് ചെയ്തു. പരീക്ഷകൾ ക്യാൻസൽ ചെയ്തും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാം ചെയ്ത് നമ്മളൊരു കറക്റ്റ് ട്രാക്കിൽ എത്തിയതായും അദ്ദേഹം പറയുന്നു.
ഈയൊരു സമയത്ത് ആരും തന്നെ രാഷ്ട്രീയ വെെര്യമോ മറ്റോ വെച്ചുപുലർത്താൻ പാടില്ലെന്നും അദ്ദേഹം ചാനൽ ചർച്ചയിൽ വ്യക്തമാക്കി. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും അടക്കം പറയുന്ന മാർഗ നിർദേശങ്ങൾ എല്ലാവരും അനുസരിക്കണമെന്നും അദ്ദേഹം പറഞ്ഞു. രോഗികളുടെ എണ്ണം കൂടാത്തതിന് കാരണം ഈ സർക്കാർ എടുത്ത തീരുമാനങ്ങളാണെന്നും. റേഷൻ അരിയുടെ ക്വാളിറ്റിയെക്കുറിച്ചും അദ്ദേഹം ചാനൽ ചർച്ചയിൽ എടുത്തു പറഞ്ഞു. അരിയ്ക്ക് ക്വാളിറ്റിയില്ലെന്ന് ചിലർ പറയുന്നത് നുണപ്രചാരണമാണെന്നും മണിയൻ പിള്ള രാജു പറയുന്നു.
Content Summary: Malayalam actor maniyanpilla Raju, coronavirus