fbpx

ഇതാണ് സാക്ഷാൽ മുല്ലപ്പള്ളി, കുശുമ്പ് പറയുന്നവരെക്കുറിച്ച് എന്തുപറയാനാണ് ; മുല്ലപ്പള്ളിക്ക് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കഴിഞ്ഞ ദിവസം പ്രവാസികളുമായി മുഖ്യമന്ത്രി ഔദ്യോഗികമായി നടത്തിയ ചർച്ചയെ പരിഹസിച്ച മുല്ലപ്പള്ളി രാമചന്ദ്രന് മറുപടിയുമായി മുഖ്യമന്ത്രി തന്നെ രംഗത്ത്. മുഖ്യമന്ത്രി ചർച്ച നടത്തിയത് സമ്പന്നരായ വ്യവസായികളുമായാണെന്നാണ് മുല്ലപ്പള്ളിയുടെ രാമചന്ദ്രൻ കഴിഞ്ഞ ദിവസം വിമർശിച്ചത്.

മാധ്യമപ്രവർത്തകർ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ
മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി ശൽകിയത് ഇങ്ങനെ. “ഇതാണ് സാക്ഷാൽ മുല്ലപ്പള്ളിഎത്രകാലം കഴിഞ്ഞാലും ചില ആളുകൾ ഒരുതരത്തിലും മാറില്ലെന്നതിന്റെ ഉത്തമ തെളിവാണ് ഇതൊക്കെ. മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് കെപിസിസി പ്രസിഡന്റ് ആണ് മുല്ലപ്പള്ളിയിലൂടെ പുറത്ത് വരുന്നത് കോൺഗ്രസിന്റെ സ്വരമാണെന്നും. മുല്ലപ്പള്ളി യഥാർഥത്തിൽ കഥയറിയാതെ ആട്ടം കാണുകയാണെന്നും പിണറായി വിജയൻ പറഞ്ഞു.

രാജ്യത്തിന് പുറത്തുള്ള പ്രവാസികളിലെ പല പ്രമുഖരും ചർച്ചയിൽ പങ്കെടുത്തിരുന്നു. കൂട്ടത്തിൽ സാധാരണക്കാരും. വിവിധ സംഘടനാനേതാക്കളും ബിസിനസുകാരും, പ്രൊഫഷണലുകളും ഉണ്ടായിരുന്നു.

നോർക്കയിൽ പ്രവാസികളുടെ പ്രശ്നങ്ങൾ കേൾക്കാനായി പ്രത്യേകം സൗകര്യം തന്നെ സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് പ്രവാസികളുമായി വീഡിയോ കോൺഫറൻസ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ഇരുപത് രാജ്യങ്ങളിൽ നിന്ന് 40 പേരുമായാണ് വീഡിയോ കോൺഫറൻസ് നടത്തിയത്. മുരളി തുമ്മാരുകുടി, രവി പിള്ള, യൂസഫലി, ആസാദ് മൂപ്പൻ, ഡോ. ബോബൻ മേനോൻ, സൂരജ് അത്തിപ്പറ്റ, സജിത് ചന്ദ്രൻ, ടി ഹരിദാസ്, എസ് ശ്രീകുമാർ, തുടങ്ങിയവരുമായാണ് കോൺഫറൻസിൽ സംസാരിച്ചത്. ഇതിലാരാണ് നമുക്ക് അസ്പർശ്യരെന്നും മുഖ്യമന്ത്രി ചോദിച്ചു?. സംസാരിക്കാൻ പറ്റാത്ത സമ്പന്നർ ഇതിൽ ആരാണെന്ന് മുല്ലപ്പള്ളി വ്യക്തമാക്കണമെന്നും പിണറായി വിജയൻ പറഞ്ഞു.

കേരളീയർക്കു വേണ്ടി പ്രവാസലോകത്ത് ഇടപെടുന്നവരാണ് ഇവരെല്ലാവരും. അതിനേപോലും അസഹിഷ്ണുതയോടെ കണ്ടുകൊണ്ട് കുശുമ്പുപറയുന്നവരെ കുറിച്ച് എന്താണുപറയുകയെന്നും മുഖ്യമന്ത്രി ചോദിച്ചു. അത്തരം പരാമർശങ്ങൾ സാധാരണ നിലയ്ക്ക് അവജ്ഞയോടെ തള്ളിക്കളയുകയാണ് ചെയ്യുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.

Content Summary: Kerala CM pinarayi Vijayan press conference

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button