
തിരുവനന്തപുരം: ബിജെപിയേയും നരേന്ദ്രമോദിയേയും വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട മാധ്യമപ്രവര്‍ത്തകയ്ക്ക് മെസേജർ വഴി അശ്ലീല സന്ദേശമയച്ച സംഘപരിവാര്‍ പ്രവര്‍ത്തകന് ജോലി പോയി. വിജയകുമാര്‍ പിള്ളയെന്ന സംഘപരിവാർ അനുഭാവിക്കാണ് ജോലി നഷ്ടമായത്.
ബഹ്‌റിനില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം മാധ്യമപ്രവര്‍ത്തക സുനിത ദേവദാസിനാണ് മെസേജർ വഴി അശ്ലീല സന്ദേശമയച്ചത്. മെസേജിന്റെ സ്ക്രീൻ ഷോട്ട് സഹിതം സുനിത ദേവദാസ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.
തുടർന്ന് സംഭവം വിവാദമായതോടെ കൊല്ലം സ്വദേശിയായ വിജയകുമാറിനെ ജോലി ചെയ്തിരുന്ന കമ്പനിയിൽ നിന്നും ഉടമകൾ പുറത്താക്കി. അൽനമല്‍ ഗ്രൂപ്പ് ഓഫ് കമ്പനിയാണ് സ്ഥാപനത്തിന്റെ പേര് കളങ്കപെടുത്തി എന്ന് ചൂണ്ടിക്കാട്ടി ഇയാളെ പുറത്താക്കിയത്. കമ്പനി ഔദ്യോഗികമായി അറിയിപ്പും പുറത്തിറക്കിയിട്ടുണ്ട്.
സുനിത ദേവദാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ
പ്രിയപെട്ടവരെ,1 .ഇന്നലെ രാവിലെ ഉണർന്നത് വളരെ അസ്വസ്ഥത ഉണ്ടാക്കുന്ന ഒരു മെസേജ് വായിച്ചു കൊണ്ടാണ്. Vijaya Kumar Pillai…
Dikirim oleh Sunitha Devadas pada Selasa, 07 April 2020