
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനേയും ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശെെലജ ടീച്ചറേയും കുറിച്ച് സംവിധായകന്‍ സിദ്ധിഖ്. കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച ചൈന മന്ത്രിസഭയിൽ ഒരു സഖാവ് പിണറായി വിജയനോ, ശൈലജ ടീച്ചറോ ഉണ്ടായിരുന്നെങ്കിൽ ലോകത്തിന് ഇത്തരം ദുരവസ്ഥ വരില്ലായിരുന്നെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
കൊറോണ ഏറ്റവും കൂടുതൽ ആദ്യം ബാധിച്ചത് ചെെനയിലാണ്. ചെെനയിൽ നിന്നാണ് കൊറോണ ലോകമെങ്ങും പടര്‍ന്ന് പതിനായിരങ്ങളുടെ ജീവന്‍ അപഹരിച്ചത്.
ഈ സാഹചര്യത്തിലാണ് കേരള മുഖ്യമന്ത്രിയായ പിണറായിയെ പോലെയോ ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചറെ പോലെയോ ഉള്ള ഒരാൾ ചൈന മന്ത്രിസഭയില്‍ ഉണ്ടായിരുന്നെങ്കിലെന്ന് സിദ്ദിഖ് ഫേസ്ബുക്കിൽ കുറിച്ചതും.
കൊവിഡ് 19നെ നേരിടുന്നതിലെ കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യാന്തര ശ്രദ്ധ ലഭിച്ചിരുന്നു. കേരളം നടത്തുന്ന കൊറോണ പ്രതിരോധ പ്രവർത്തനം ലോകത്തിന് തന്നെ മാതൃകയാണെന്ന് പല പ്രമുഖ വ്യക്തികളും സംഘടനകളും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.