
തിരുവനന്തപുരം: കേരളത്തിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളേയും ആരോഗ്യവകുപ്പ് മന്ത്രി ശൈലജ ടീച്ചറേയും അഭിനന്ദിച്ച് മലയാള സിനിമ സംവിധായകന്‍ പ്രിയദര്‍ശന്‍. ആരോഗ്യമന്ത്രിയുടെ ഫോട്ടോയോടൊപ്പമാണ് പ്രിയദര്‍ശന്‍റെ കുറിപ്പ്.
കെകെ ശൈലജ ടീച്ചറെ കേരളത്തിന്‍റെ ഫ്ളോറന്‍സ് നൈറ്റിംഗേലെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രിയദര്‍ശൻ വിശേഷിപ്പിച്ചത്. ആരോഗ്യ വകുപ്പ് മന്ത്രി ഒരുപാടു ആളുകൾക്ക് പ്രചോദനമാണെന്നും പൌരന്മാരെ രക്ഷിക്കാന്‍ മന്ത്രി നടത്തുന്ന എല്ലാ ശ്രമങ്ങളും അങ്ങേയറ്റം അഭിനന്ദനാര്‍ഹമാണെന്നും പ്രിയൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചു.
അതേസമയം സംസ്ഥാനത്ത് കൊറോണ നിയന്ത്രണവിധേയമാണെന്നാണ് സർക്കാർ വിലയിരുത്തല്‍. സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ കേന്ദ്ര സർക്കാരിന്റെ നിര്‍ദേശം അറിഞ്ഞശേഷമാണ് അന്തിമ തീരുമാനം ആകു.
ആരാണ് ഫ്ലോറൻസ് നൈറ്റിംഗേൽ..?
ലോകത്തിന് തന്നെ ആതുര ശുശ്രൂഷാ രംഗത്ത് മാതൃകയാകുകയും ആധുനിക നേഴ്‌സിങ്ങ് രംഗത്ത് അടിത്തറപാകുകയും. ഈ മേഖലയിൽ വൻ മാറ്റങ്ങൾക്ക് കൊണ്ട് വരുകയും ചെയ്ത നഴ്സാണ് ഫ്ലോറൻസ് നൈറ്റിംഗേൽ. ഇവരെ ലോകം വിശേഷിപ്പിച്ചത് ‘വിളക്കേന്തിയ മാലാഖ’ എന്നാണ്
Content Summary: director priyadarshan Facebook post. Kerala minister kk shylaja teacher