
തിരുവനന്തപുരം: കേരളത്തിലെ എല്ലാ മത്സ്യതൊഴിലാളികള്‍ക്കും ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ 2000 രൂപ വീതം നല്‍കാന്‍ തീരുമാനമാനമായി. മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പണം നാളെ മുതല്‍ മത്സ്യതൊഴിലാളികളുടെ അക്കൗണ്ടിലെത്തുമെന്നും മന്ത്രി പറഞ്ഞു.
തീരമേഖലയിൽ കഴിയുന്ന 1 ലക്ഷത്തി അറുപതിനായിരം മത്സ്യതൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ഈ ആനുകൂആ പ്രയോജനമാകും. 35 കോടിരൂപയാണ് ഇതിനായി സര്‍ക്കാർ അതികം മുടക്കുന്നത്.
ആയിരം രൂപവീതം കൈത്തറി, കയര്‍, കശുവണ്ടി തൊഴിലാളികള്‍ക്കും നല്‍കുമെന്ന് മന്ത്രി അറിയിച്ചു. അതതുക്ഷേമനിധികളില്‍ അംഗമായ എല്ലാ തൊഴിലാളികൾക്കും വരുംദിവസങ്ങളിൽ ആനുകൂല്യം ലഭിക്കും.
Content Summary: Rs 2000 paid to fishermen; kerala Minister Mercykuttyamma